pusthakam

പാനൂർ: ഷാർജ കെ.എം.സി.സി പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകൻ നൗഷാദ് അണിയാരത്തിന്റെ കൈയൊപ്പ് പുസ്തകം പാനൂർ പി.പി മമ്മു ഹാജി സ്മാരക ലീഗ്ഹൗസിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.സൈതലവി പ്രകാശനം ചെയ്തു.ഗ്രന്ഥകാരനായ ടി.സി മുഹമ്മദ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തക പരിചയം നടത്തി. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പി.പി.എ സലാം അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ടി.കെ.അബ്ദുൾ ഹമീദ് , പി.കെ.അലി, വി.പി.ചാത്തു. പാനൂർ നഗരസഭ ചെയർമാൻ.വി.നാസർ, സെക്കീന തെ
ക്കയിൽ , സി കെ.നജാഫ് , കെ.പി.മൂസഹാജി 'ടി.പി.മുസ്തഫ,ഗ്രന്ഥ കർത്താവ് നൗഷാദ് അണിയാരം,സി കെ.പി മുഹമ്മദ് റഹീസ് , സി കെ.മുഹമ്മദലി, നസീർ നെല്ലൂർ ഡോ.എൻ.എ മുഹമ്മദ് റഫീഖ്, ആവോലം ബഷീർ, ഷംസീർ കാട്ടു എന്നിവർ പങ്കെടുത്തു