
പാനൂർ :സി ഒ.എ മാഹി പാനൂർ മേഖലകളുടെ സംയുക്താഭിമുഖ്യത്തിൽ വിഷൻ 360 ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പാനൂർ ആശിർവാദ് റോയൽ റസ്‌റ്റോറന്റ് ഹാളിൽ സി ഒ.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി.രാജൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറി എം.ആർ.രജീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.ദിനേശൻ, ജില്ലാ വൈസ് പ്രസിഡന്റ് സി സുരേന്ദ്രൻ, നട്ടൊരുമ എം.ഡി സി.തിലകരാജ്, മയ്യഴി അസോസിയേറ്റ്സ് എം.ഡി.ദിനേശൻ അലങ്കാർ ,പാനൂർ മേഖല പ്രസിഡന്റ് കെ.സന്തോഷ് കുമാർ, മാഹി മേഖല സെക്രട്ടറി കെ.രഞ്ജിത്ത്, പാനൂർ മേഖല സെക്രട്ടറി മനോഹരൻ പാറായി എന്നിവർ സംസാരിച്ചു. നാട്ടൊരുമ ചെയർമാൻ കെ.ജ്യോതി പ്രകാശ് സ്വാഗതവും മയ്യഴി അസോസിയേറ്റ്സ് ചെയർമാൻ ഇ.എൻ. പ്രദീപൻ നന്ദിയും പറഞ്ഞു