sathi

മാഹി: നെഹ്രു യുവകേന്ദ്രയുടെയും തീരം സംസ്‌കാരികവേദി മാഹിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ഭരണഘടന ദിനം ചാലക്കര എക്സൽ പബ്ലിക് സ്‌കൂളിൽ ആഘോഷിച്ചു. എക്സൽ വിദ്യാർത്ഥികൾ നടത്തിയ സന്ദേശറാലി എൻ.വൈ.കെ യൂത്ത് കോ ഓർഡിനേറ്റർ കെ.രമ്യയുടെ അദ്ധ്യക്ഷതയിൽ സ്‌കൂൾ പ്രിൻസിപ്പാൾ സതി എം.കുറുപ്പ് ഫ്ളാഗ് ഓഫ് ചെയ്തു.തീരം സാംസ്‌കാരിക വേദി പ്രസിഡന്റ് പി.എൻ.മഹേഷ്,സെക്രട്ടറി കൃപേഷ് നേതൃതം നൽകി തുടർന്ന് ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി അഡ്വ.ദിനേഷ് കുമാർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. രാജേഷ് കുരിയാടി ക്വിസ് മത്സരം നിയന്ത്രിച്ചു. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പാൾ സതി.എം.കുറുപ്പ് നിർവ്വഹിച്ചു.