
ഉദിനൂർ: കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിനം 77 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 229 പോയിന്റുമായി ബേക്കൽ സബ് ജില്ലയും ഹോസ്ദുർഗ്ഗ് സബ് ജില്ലയും ഒപ്പത്തിനൊപ്പം നിൽക്കുന്നു. 226 പോയിന്റു നേടി ചെറുവത്തൂർ രണ്ടും 220 പോയിന്റുമായി കാസർകോട് മൂന്നും സ്ഥാനങ്ങളിലാണ്. കുമ്പള -196, ചിറ്റാരിക്കൽ - 166, മഞ്ചേശ്വരം -163 പോയിന്റ്റുകൾ നേടിയിട്ടുണ്ട്. സ്കൂളുകളിൽ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂൾ 58 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 48 പോയിന്റ് നേടിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഉദുമയാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ ഉദിനൂർ ഗവ.ഹയർ സെക്കൻഡറി 41 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്.