ഇരിട്ടി: സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറിയായി വീണ്ടും കെ.വി.സക്കീർ ഹുസൈനെ തിരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 24 ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. പി.പി.അശോകൻ, പി.റോസ, കെ.ജി.ദിലീപ്, കെ.മോഹനൻ, എൻ.അശോകൻ, പി.പ്രകാശൻ, എൻ.ടി.റോസമ്മ, കെ.കെ.ജനാർദനൻ, പി.പി.ഉസ്മാൻ, എൻ.രാജൻ, എം.സുമേഷ്, വി.വിനോദ്കുമാർ, ഇ.പി രമേശൻ, കെ.ജെ.സജീവൻ, കോമള ലക്ഷ്മണൻ, എ.ഡി.ബിജു, ഇ.എസ്.സത്യൻ, എം.എസ്.അമർജിത്ത്, ദിലീപ് മോഹനൻ, ഒ.എം.അബ്രഹാം എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.

ആറളം ഫാം കോർപറേഷൻ പ്രവർത്തനത്തെയും ആറളം ഫാം പുനരധിവാസ മേഖലയെയും ശക്തിപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ, സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം.സുരേന്ദ്രൻ, ടി.ഐ.മധുസൂദനൻ, പി.ഹരീന്ദ്രൻ, പി.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ശ്രീധരൻ, ബിനോയ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനം കീഴപ്പള്ളി ടൗണിൽ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. അത്തിക്കൽ കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി.