mono-act

ഉദിനൂർ: അഴിമതിക്കെതിരെ പ്രതിഷേധമുയർത്താൻ പഞ്ചവടിപ്പാലത്തിലെ ശ്രീനിവാസന്റെ കഥാപാത്രമായ കാത്തവരായന്റെ വേഷമണിഞ്ഞ് മോണോ ആക്ട് വേദിയിൽ നിറഞ്ഞുനിന്ന ചെറുവത്തൂർ കുട്ടമ്മത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വി.അക്ഷതിന് ഒന്നാം സ്ഥാനം. പഞ്ചവടിപ്പാലം തകർന്നപ്പോൾ ജീവൻ നഷ്ടപ്പെടുന്ന കാലിന് ശേഷിയില്ലാത്ത കാത്തവരായനിലൂടെ അഴിമതിക്കെതിരെ ശബ്ദമാകുകയായിരുന്നു ഈ മിടുക്കൻ. ഉപജില്ലാതലത്തിൽ മികച്ച നാടക നടനായി തിരഞ്ഞെടുക്കപ്പെട്ടതും ചെറുവത്തൂർ കാരിയിലെ വി.വേണുവിന്റെയും സുജിതയുടെയും മകനായ അക്ഷതാണ്.