
ഉദിനൂർ : കൃഷ്ണവർണ്ണം മായുന്നുവോ, രാധേ നീയും മറയുകയാണോ ..' എന്ന കൃഷ്ണവർണ്ണത്തിലെ വരികൾ മനോഹരമായി ആലപിച്ച കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ളാസുകാരി ബി.ഭവന്യ ഹൈസ്ക്കൂൾ വിഭാഗം ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടി. വെള്ളിക്കോത്ത് നന്ദനം സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ഭവന്യ രഞ്ജിത്ത് റാമിന്റെ ശിഷ്യയാണ്. ഒപ്പനയിലും മത്സരിക്കുന്നുണ്ട്.കെ.ബാലകൃഷ്ണൻ -കെ.എസ് സന്ധ്യ ദമ്പതികളുടെ മകളാണ് .