niranjana

ഉദിനൂർ: പരിക്കേറ്റ കാലിന് ബാൻഡേജിട്ട് അരങ്ങ് തകർത്ത നിരഞ്ജന എച്ച് നമ്പ്യാർക്ക് എച്ച്.എസ്. വിഭാഗം ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനം. ഹോസ്ദുർഗ്ഗ് സബ് ജില്ലയിൽ നിന്നും അപ്പീലുമായെത്തിയാണ് ഈ കാഞ്ഞങ്ങാട് ദുർഗ്ഗ സ്കൂൾ പത്താംക്ളാസുകാരി ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നറങ്ങുമ്പോൾ കാൽ അടിപതറിയാണ് കാൽപാദത്തിന് പരിക്കേറ്റത്. എന്നാൽ മത്സരത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതെ ബാൻഡേജിട്ട കാലുമായി പഞ്ചാലി സ്വയംവരം അവതരിപ്പിച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുകയായിരുന്നു ഈ പെൺകുട്ടി. എട്ടാം ക്ലാസു മുതൽ കലാരംഗത്ത് സജീവമായി നിൽകുന്ന നിരഞ്ജന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ നേടിയ രണ്ടാം സ്ഥാനം ഇത്തവണ പൊരുതി ഒന്നാമതാക്കുകയായിരുന്നു നിരഞ്ജന. കരിവെള്ളൂർ രത്നാകരനാണ് ഓട്ടൻതുള്ളലിൽ ഗുരുനാഥൻ. ദുർഗ്ഗ സ്കൂൾ അദ്ധ്യാപകനായ കെ.ടി. ഹരികൃഷ്ണൻ - നെഹ്റു കോളേജ് അദ്ധ്യാപിക തേജസ്വി ദമ്പതികളുടെ മകളാണ് ഈ മിടുക്കി.