
ഉദിനൂർ:മോഹിനിയായി നടനമാടിയ മാളവിക വിജയ് സംസ്ഥാന കലോത്സവത്തിലേക്ക്. മടിക്കൈ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ മാളവിക വിജയ് ദക്ഷയാഗം കഥ തിമിർത്താടിയാണ് സ്വപ്നങ്ങൾക്ക് നിറം നൽകിയത്. കഴിഞ്ഞ പത്ത് വർഷമായി കലാമണ്ഡലം വനജാ രാജന്റെ കീഴിൽ കാഞ്ഞങ്ങാട് ലയം കലാക്ഷേത്രയിൽ നൃത്തം അഭ്യസിച്ചുവരുന്ന മാളവികക്ക് ഇത് മധുരമായ പ്രതികാരം കൂടിയാണ്. ഹോസ്ദുർഗ് ഉപജില്ലയിൽ നിന്ന് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടർന്ന് അപ്പീലിൽ ആണ് മാളവിക ജില്ലാ കലോത്സവത്തിൽ എത്തിയത്. കഴിഞ്ഞവർഷം ഭരതനാട്യത്തിൽ സംസ്ഥാന കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. ഇത്തവണ അപ്പീൽ വരെ കിട്ടാതിരിക്കാൻ സബ് ജില്ലയിൽ നാലാംസ്ഥാനം മാത്രമാണ് നൽകിയതെന്ന സങ്കടമാണ് ഈ കലാകാരി പങ്കിടുന്നത്.