1
കുച്ചുപ്പുടി യു പി ആവണി ടി വി ജി യു പി പുല്ലൂർ

ഉദിനൂർ: യു.പി വിഭാഗം കുച്ചുപ്പുടി വേദിയിൽ മുറുകി കൊണ്ടിരിക്കെയാണ് പുല്ലൂർ ജി.യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി ടി.വി.ആവണിക്ക് വല്ലായ്മ അനുഭവപ്പെട്ടു തുടങ്ങിയത്. മത്സരം പകുതി പിന്നിട്ടപ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതായി. വേദിയിൽ ക്ഷീണിച്ചു വീണ കുഞ്ഞിന്റെ അസാമാന്യമായ പാടവം തിരിച്ചറിഞ്ഞ വിധികർത്താക്കൾ രണ്ടാമതൊരു അവസരം നൽകുകയായിരുന്നു. സർവ്വ കഴിവുമെടുത്ത് ആടിത്തിമിർത്ത ആവണിക്കായിരുന്നു ഫലപ്രഖ്യാപനം വന്നപ്പോൾ ഒന്നാം സ്ഥാനം.

പത്ത് മണിക്ക് തുടങ്ങുമെന്നറിയിച്ചിരുന്ന കുച്ചുപ്പുടി നാലുമണിക്കൂർ പിന്നിട്ട് രണ്ട് മണിക്കായിരുന്നു തുടങ്ങിയത്. മെയ്ക്കപ്പ് ഇട്ടതിനാൽ ഭക്ഷണമില്ലാതായിപോയതാണ് കുട്ടി കുഴഞ്ഞുവീണതിന് കാരണമെന്ന് പരിശീലക പറഞ്ഞു. കലാമണ്ഡലം വനജയുടെ ശിക്ഷണത്തിൽ ഒമ്പത് കൊല്ലമായി നൃത്തം അഭ്യസിക്കുന്ന ആവണി കീചകവധം അടിയാണ് ഒന്നാമതെത്തിയത്. നേരത്തെ 2022 ൽ ഒന്നും 2022ൽ രണ്ടും സ്ഥാനങ്ങൾ ആവണി നേടിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഡ്രൈവർ പുല്ലൂരിലെ രാജേഷിന്റെയും ജിനിയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.