
ഉദിനൂർ: ഹൈസ്‌കൂൾ വിഭാഗം നൃത്ത ഇനങ്ങളിൽ താരമായി തച്ചങ്ങാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.വൈഗ. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് വൈഗ ശ്രദ്ധാകേന്ദ്രമായത്.മോഹിനിയാട്ടത്തിൽ ഉപജില്ലയിൽ രണ്ടാമത് ആയതിനാൽ അപ്പീലിൽ കൂടിയാണ് ഉദിനൂരിൽ എത്തിയത്. ക്ഷേത്ര കൊത്തുപണി വിദഗ്ദ്ധനായ മനോജിന്റെയും വിജിയുടെയും മകളാണ്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും എ ഗ്രേഡ് ലഭിച്ചിരുന്നു.