
ഉദിനൂർ: ഫോക് ഡാൻസിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി ഋതുപർണ്ണ . പത്താം ക്ലാസിലായിരുന്നപ്പോഴാണ് ആദ്യമായി ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷവും അത് തുടർന്നു. ഇത്തവണയും ഇതാവർത്തിച്ചതോടെ ഈ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ഹോസ്ദുർഗ്ഗ് ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാന താരമായി. ഡൽഹിയിൽ നടന്ന കഴിഞ്ഞ ദേശീയ നൃത്തോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വർഷം ഫോക് ഡാൻസ്, കുച്ചുപ്പിടി എന്നിവയിൽ സംസ്ഥാന തലത്തിൽ മത്സരിച്ചിരുന്നു. വി.കെ.ഷാജി - രാഖി എം.നായർ ദമ്പതികളുടെ മകളാണ്.