minister-

ഉദിനൂർ: വിദ്യാഭ്യാസ രംഗം പരിഷ്ക്കരിച്ച് നിഷ്ക്കളങ്കമായ കുട്ടികളെ പവിത്രീകരിക്കുന്ന കേരളം രാജ്യത്ത് തന്നെ നമ്പർ വൺ ആണെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. റവന്യൂ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ നിന്നാണ് ലോകം പിറവിയെടുക്കുന്നത്. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം തൽകിയാൽ ഈ സമൂഹത്തിന് പുരോഗതിയും ദിശാബോധവും ഉണ്ടാകും. എല്ലാവർക്കും തുല്യമായി അനുഭവിക്കാൻ കഴിയുന്ന വിധത്തിൽ വിദ്യാഭ്യാസം നൽകി എല്ലാ രംഗത്തും മുന്നേറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. എ.കെ.എം അഷറഫ് എം.എൽ.എ വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സമ്മാനദാനം നടത്തി. കലോത്സവത്തിന് കർമ്മ നിരതരായ പടന്ന പഞ്ചായത്ത്‌ കുടുംബശ്രീ മോഡൽ സി ഡി എസ്, ഹരിത കർമ്മസേന ശബ്ദവും വെളിച്ചവും നൽകിയ പ്രദീപ്‌ ലൈറ്റ്റൽ സൗണ്ട്, ഭക്ഷണം ഒരുക്കിയ രാജേഷ് പൊതുവാൾ എന്നിവരെ മന്ത്രി ആദരിച്ചു.ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.ബാവ, വി.വി.സജീവൻ, പി.പി.പ്രസന്നകുമാരി, സി വി.പ്രമീള, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി ജെ.സജിത്ത്, എം.മനു, കെ.ശകുന്തള, ഡയറ്റ് പ്രിൻസിപ്പാൾ ഡോ.കെ.രഘുറാം, ഡി.ഡി.ഇ ടി.വി മധുസൂദനൻ, ബിജു രാജ്, എ.ഇ.ഒമാരായ രമേശൻ പുന്നത്തിരിയൻ, രത്നാകരൻ, സി വിഅരവിന്ദാക്ഷൻ, സ്കൂൾ പ്രിൻസിപ്പാൾ പി.ലീല, ഹെഡ്മിസ്ട്രസ് കെ.സുബൈദ, വി.വി.സുരേശൻ, സത്യൻ മാടക്കാൽ തുടങ്ങിയവർ പ്രസംഗിച്ചു.