ovarall

ഉദിനൂർ:ജില്ല സ്‌കൂൾ കലോത്സത്തിൽ ഹോസ്ദുർഗ്ഗ് കലാകിരീടമുറപ്പിച്ചു. മത്സരം അവസാനിക്കാൻ 7 ഇനങ്ങൾ ബാക്കി നിൽക്കെ 915 പോയിന്റുമായാണ് ഹോസ്ദുർഗിന്റെ മുന്നേറ്റം. കാസർകോട് 862, ചെറുവത്തൂർ 846, ബേക്കൽ 788, കുമ്പള 776, ചിറ്റാരിക്കാൽ 724, മഞ്ച്വേശ്വരം 605 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്‌കൂൾതലത്തിൽ 238 പോയിന്റുമായി കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി ഓവറോൾ ചാമ്പ്യൻമാരായി. പിലിക്കോട് സി.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ് 194 പോയിന്റുമായി രണ്ടാമതെത്തി. നീലേശ്വരം രാജാസ് 185, ചായ്യോത്ത് ജി.എച്ച്.എസ്.എസ് 159 എന്നീ സ്കൂളുകളാണ് തൊട്ടുപിന്നിൽ