വടകര: നാടിന്റെ കലാ, സാംസ്ക്കാരിക, ജീവ കാരുണ്യ മേഖലയിൽ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്ന സിംഫണി ഒഞ്ചിയത്തിന് സ്വന്തം കെട്ടിടം ഉയരുന്നു. ഒഞ്ചിയം സ്കൂൾ പരിസരത്ത് സ്വന്തമായുള്ള ഭൂമിയിൽ മൂന്നിന് രാവിലെ 10ന് കെ.കെ രമ എം.എൽ.എ ശിലാസ്ഥാപനം നടത്തും. സ്വാഗതസംഘം ചെയർമാൻ പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ വിവിധ മേഖകളിലുള്ളവർ പങ്കെടുക്കും. 100 പേരെ ഉൾക്കൊള്ളുന്ന മീറ്റിംഗ് ഹാൾ , ലൈബ്രറി സൗകര്യത്തോട് കൂടിയ വായനാമുറി, പാലിയേറ്റീവ്, ഓൺലൈൻ സേവനം, മത്സര പരീക്ഷകൾക്ക് പരിശീലനം, കരിയർ ഗൈഡൻസ്, സ്വയംതൊഴിൽ പരിശീലനം ,കൗൺസിലിംഗ് സെന്റർ തുടങ്ങിയവയ്ക്ക് ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഫീസാണ് സിംഫണിയുടെ ലക്ഷ്യം