
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ യിലെ പ്രമുഖ കമ്പനിയിലേക്കുള്ള 200 സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് പുരുഷ ഉദ്യോഗാർത്ഥികൾക്ക് വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: എസ്.എസ്.എൽ.സി. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനുള്ള പരിജ്ഞാനമുണ്ടായിരിക്കണം. ഉയരം: 175 സെ.മീ. ആരോഗ്യമുള്ളവരും പൊതു സുരക്ഷയ്ക്കുള്ള നിയമ മാർഗനിർദ്ദേശത്തെക്കുറിച്ച് ധാരണയുള്ളവരും ആർമി /പൊലീസ് /സെക്യൂരിറ്റി തുടങ്ങിയ ജോലിയിൽ 2 വർഷത്തിൽ കുറയാത്ത പരിചയസമ്പത്തും ഉള്ളവർ ആയിരിക്കണം .
പ്രായം25-40വയസിൽ താഴെ. ശമ്പളം -AED-2262. റിക്രൂട്ട്‌മെന്റിന് സർക്കാർ അംഗീകൃത സർവീസ് ചാർജ്
ബാധകമാണ്.
വിശദമായ ബയോഡാറ്റ (ഫോട്ടോപതിച്ചത്), പാസ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 5 , 6 തീയതികളിൽ അങ്കമാലി ഇൻകെൽ ടവർ 1 ലുള്ള ഒഡെപെക്കിന്റെ ഓഫീസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ
:04712329440/41/42 /7736496574/9778620460.
സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനി
ഒഡെപെക് വഴി യു.എ.ഇ യിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് 7, 8 തീയതികളിൽ പുരുഷ ഉദ്യോഗാർത്ഥികൾക്ക് വാക്ഇൻഇന്റർവ്യൂ നടത്തും. ഇലക്ട്രീഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇൻസുലേറ്റർ ((HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നിഷ്യൻ, തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി: 19 വയസ്.
സ്റ്റൈപ്പെൻഡും ഓവർടൈം അലവൻസ് കൂടാതെ താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷ്വറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. ബയോഡേറ്റ, പാസ്‌പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ
സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 7, 8 തീയതികളിൽ രാവിലെ 10ന് മുമ്പായി ODEPC Training centre, Floor 4,
Tower 1, Inkel Business Park (Near TELK), Angamaly വിലാസത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 04712329440/41/42/43/45. 77364 96574