കുന്ദമംഗലം: സർവീസ് പെൻഷൻകാരുടെ 40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക കവർന്നെടുത്ത പിണറായി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെയും പെൻഷൻ ക്ഷാമാശ്വാസ - പരിഷ്കരണ കുടിശ്ശിക തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ചും കെ.എസ്.എസ്.പി.എ കുന്ദമംഗലം നിയോജ കമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ടൗണിൽ പ്രതിഷേധ പ്രകടനവും സബ് ട്രഷറി ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമവും നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എം.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. യു. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എം. സേതുമാധവൻ, കെ.വേലായുധൻ, ശ്യാമള, ഉണ്ണികൃഷ്ണൻ, ശശികുമാർ കാവാട്ട്, കെ.സി.അബ്ദുൾ റസാഖ്, എ.വി.സുഗന്ധി, കെ. സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.