s
42 വർഷത്തെ സേവനത്തിനു ശേഷം ഊരള്ളൂർ പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ച ടി.ടി. ഭാസ്കരന് പൗരാവലിയുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസി‌‌ഡണ്ടിൻെറ നേതൃത്വത്തിൽ കൈമാറുന്നു.

മേപ്പയ്യൂർ: ഊരള്ളൂർ പോസ്റ്റ് ഓഫീസിൽ നിന്നും വിരമിക്കുന്ന പോസ്റ്റുമാൻ ടി.ടി.ഭാസ്കരനെ ഊരള്ളൂർ പൗരാവലി ആദരിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം .സുഗതൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ആർ.അഖിൽ, കെ. അഭനീഷ് , എം. പ്രകാശൻ, എസ് .മുരളിധരൻ, ടി.താജുദ്ദീൻ , ശശി ഊട്ടേരി ,നാസർ ചാലിൽ ,അഷ്റഫ് വള്ളോട്ട്, രാധാകൃഷ്ണൻ എടവന , ജെ.എൻ.പ്രേം ഭാസിൻ, വി.കെ. മുഹമ്മദാലി,സി. സുകുമാരൻ, വി.ബഷീർ, വി. കെ .ജാബിർ, ഇ. ഭാസ്കരൻ, മോഹനൻ കൽപ്പത്തൂർ, കെ .കെ .നാരായണൻ , കെ എം മുരളീധരൻ,വി.പി. അബ്ദുറഹിമാൻ,റഫീഖ് കുറുങ്ങോട്ട് എന്നിവർ പ്രസംഗി‌ച്ചു.