k
നരിക്കുനിയിൽഎം.കെ ചാപ്പൻ നായർ ദിനത്തിൽ മുതി‌ർന്നനേതാവ് കെ കുഞ്ഞിരാമൻ പ്രസംഗിക്കുന്നു.

മേപ്പയ്യൂർ: കർഷക പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സമുന്നത നേതാവും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസി ഡന്റുമായിരുന്ന എം.കെ ചാപ്പൻ നായരുടെ 46ാം ചരമദിനം കീഴ്പയ്യൂർ നരിക്കുനിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കുഞ്ഞിരാമൻ പതാക ഉയർത്തി. സി.പി എം ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ എൻ.കെ രാധ, പി.പി.രാധാകൃഷ്ണൻ, കെ.കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.കഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. നരിക്കുനി ബ്രാഞ്ച് സെക്രട്ടറി പി.കെ പ്രകാശൻ സ്വാഗതവും താമരയിൽ അമ്മത് നന്ദിയും പറഞ്ഞു.