sathi
ബേപ്പൂർ ബീച്ചിൽ നടന്ന ശുചീകരണം

ബേപ്പൂർ: 'എന്റെ കേരളം സുന്ദര കേരളം' പദ്ധതിയുടെ ഭാഗമായി ബേപ്പൂർ ബീച്ചിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം കെ.ടി.ഐ.എൽ ചെയർമാനും ടൂറിസം ക്ലബ് സംസ്ഥാന കൺവീനറുമായ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ടൂറിസം ക്ലബ് ജില്ലാ കോ ഓഡിനേറ്റർ സോനുരാജ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി .ടി.പി.സി സെക്രട്ടറി ടി നിഖിൽ ദാസ് സംസാരിച്ചു. ക്ലീനപ്പ് ഡ്രൈവിൽ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, ബേപ്പൂർ ഐ.ടി.ഐ , എസ്.എൻ.ഇ.എസ് കോളേജ്, ജെ.ഡി.ടി ഇസ്ലാം ആർട്സ് കോളേജ്, മോറസ് ആർട്സ് കോളേജ് എന്നിവിടുത്തെ ടൂറിസം ക്ലബ് അംഗങ്ങൾ പങ്കാളികളായി.