img
തട്ടോളിക്കരയിൽ തണ്ണീർത്തടം നികത്തുന്നതിരെ ബി ജെ പി പ്രതിഷേധത്തെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്ത് എത്തിയപ്പോൾ

വടകര: ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര ഒന്നാം വാർഡിലെ മുണ്ടങ്ങാട്ടു താഴെ തണ്ണീർതടം നികത്തുന്നത് ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. തണ്ണീർതടം നികത്താനെത്തിയവർ പ്രതിഷേധത്തെ തുടർന്ന് കല്ലും മണ്ണും തിരിച്ചെടുപ്പിച്ചു. ബി.ജെ.പി പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് വടകര ആർ.ഡി.ഒ, ഏറാമല വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി. അനധികൃത പ്രവർത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്നു ആർ.ഡി.ഒ പ്രവർത്തകർക്ക് ഉറപ്പു നൽകി. ബി.ജെ.പി ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത്ത് .കെ.പി, ഓർക്കട്ടേരി ഏരിയ ജനറൽ സെക്രട്ടറി രമേഷ്കുമാർ എം.എം, ബൂത്ത് പ്രസിഡന്റ് ജിജേഷ്.വി.കെ , വിമേഷ്എൻ.കെ, റെന്നി പി. കെ, പ്രവീൺ കെ, സുബീഷ് തിരുവോത്ത്, ജിജേഷ് വലിയ കുനിയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ ഹെക്ടർ കണക്കിന് ഭൂമിയാണ് ഭൂമാഫിയ മണ്ണിട്ടുനികത്തി കൈക്കലാക്കിയിരിക്കുന്നത്. ഭൂമി നികത്തുന്നതിനെതിരെ പലതവണ പ്രദേശ വാസികൾ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം അവർ തന്നെ നേരിട്ടിറങ്ങുകയായിരുന്നു.