news
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

മരുതോങ്കര:കേരള പിറവി ദിനത്തിൽ ഹരിതകേരള മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായ് ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രം ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ ഹരിതടൂറിസം പ്രഖ്യാപനവും നടന്നു. മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ജാനകിക്കാട് വി.എസ്.എസ് പ്രസിഡന്റ് രാജേഷ് കങ്കാടത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ് സെക്രട്ടറി ദീപേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, കുറ്റ്യാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നിഖിൽ ജെറോം, ഡെന്നീസ് മാത്യു, സി.പി.ബാബുരാജ്, എച്ച് .ഐ വിനോദ്, ശുചിത്വമിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ശശീന്ദ്രൻ.കെ.ടി മുരളി, ബീറ്റ്ഫോറസ്റ്റ് ഓഫീസർ റാഷിദ് എന്നിവർ പ്രസംഗിച്ചു.