news
വേളത്ത് നടന്ന യാത്ര അയപ്പ് യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: റായ്ബറേലിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 17 വയസിന് താഴയുള്ള വോളിബോൾ ടീമിന് വേളം എം.ബി.എ.വോളിബോൾ അക്കാഡമിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം അസീസ് കിണറുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. സജീർ കൂക്ക് അൽ ഷായി ജേഴ്സി ലോഞ്ചിങ്ങ് ചെയ്തു. കെ.റഫീഖ് , യു.കെ അബ്ദുൽ അസീസ്, സി എച്ച് ഷരീഫ് ഗ്രീൻവാലി, പി.ഷുഹൈബ്, അഖിലേഷ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു.