news
കുണ്ട് തോട് ഹരി സുന്ദര ടൗണായി പ്രഖ്യാപിച്ചപ്പോൾ

തൊട്ടിൽപ്പാലം: മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് ടൗൺ ഹരിതസുന്ദര ടൗണായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ് പ്രഖ്യാപനം നടത്തി. ജനപങ്കാളിത്തത്തോടെ ടൗൺ ശുചീകരിച്ച് ബിന്നുകളും 500 ലധികം പൂച്ചെട്ടികളും സ്ഥാപിച്ചു. പരിപാടിയിൽ ശുചിത്വ സ്ഥാപന, ഹരിത വിദ്യാലയ അംഗൻവാടി പ്രഖ്യാപനങ്ങളും നടന്നു. വൈസ്. പ്രസിഡന്റ് അന്നമ്മ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. രമേശൻ മണലിൽ, കെ.പി.ശ്രീധരൻ,മൊയ്തിൻ കുഞ്ഞ്, ഏലിക്കുട്ടി, അശറഫ് മണ്ണാർ കുണ്ടിൽ, എം.കെ. ചന്ദ്രൻ, ജോസ് കണ്ടത്തിൽ, സുനിൽ നരിപ്പാറ,എഫ്. എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ ബിജു,പഞ്ചായത്ത് എച്ച്.ഐ. നി്ജേഷ്. വി.എം. എന്നിവർ പ്രസംഗിച്ചു.