aks
താമരശ്ശേരി പൊടുപ്പിൽ കൊടുവള്ളി ബിആർസി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു

കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ പള്ളിപ്പുറം സ്വദേശിനിയായ ഭിന്നശേഷിക്കാരിയുടെ കുടുംബത്തിനായി കൊടുവള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ (ബി.ആർ.സി) ജനകീയ സഹകരണത്തോടെ നിർമ്മിച്ച 'സ്‌നേഹസദനം' വീടിന്റെ താക്കോൽദാനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. താമരശ്ശേരി പൊടിപ്പിലിന് സമീപം നടന്ന പരിപാടിയിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ രാജേഷ്, വീട് നിർമ്മാണ കമ്മിറ്റി ചെയർമാനും വാർഡ് അംഗവുമായ യുവേഷ് എം.വി, കൺവീനർ പി. വിനയകുമാർ,
കൊടുവള്ളി ബി.പി.സി.വി എം. മെഹറലി, പി.പി മനോജ്, യു.കെ അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.