മുക്കം: ഒൻപതാമത് ദേശീയ ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സവകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മൾട്ടിസ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.എ.ഗഫൂർ നിർവഹിച്ചു. ഡോ. വി. പി ഗീത അദ്ധ്യക്ഷത വഹിച്ചു.ഡോ. ശുഭശ്രീ, ഡോ.മുഹമ്മദ് ഷരീഫ് ,ഡോ. കേശിനി എന്നിവർ പ്രസംഗിച്ചു. ഇതിന്റെ ഭാഗമായി പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു. ബോധവത്കരണ ക്ലാസ്സ്, പുതിയ സ്റ്റാർട് അപ്പുകളുടെ പ്രദർശനം ,ഔഷധ സസ്യങ്ങളുടെ പ്രദർശനം എന്നിവയും യോഗ പരിശീലനവും നടത്തി.