photo
ബാലുശ്ശേരി ഗവ. കോളേജിൽ കേരളപ്പിറവി ദിനാഘോഷം കെ.എം. സച്ചിൻ ദേവ് എം എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജിൽ ലൂമിനസ് ക്ലബും ഭാഷാ വിഭാഗവും ചേർന്ന് കേരളപ്പിറവിദിനം ആചരിച്ചു. അഡ്വ.കെ.എം സച്ചിൻ ദേവ് എ.എൽ.എ.പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അനിൽ കുമാർ എൻ അദ്ധ്യക്ഷത വഹിച്ചു. അസോ. പ്രൊഫ. ഡോ.എം.സി അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഷിബു. ബി,ഡോ. മുഹമ്മദ് ബാവ, ഹരി യു.ആർ, ആതിര ടി.എസ്, ദീപ്തി കെ,ഷൺമുഖൻ, അനൂപ് കുമാർ കെ.വി, ഡോ. മിഥുൻ രാജ് ,വരുൺ എന്നിവർ പ്രസംഗിച്ചു. പ്രിസ്റ്റോ വിനീത്,രജീഷ് പുറ്റാട്,മജീഷ് കാരയാട് എന്നിവരും കുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു .