കായക്കൊടി: ആദിലീല ഫൌണ്ടേഷൻ ഡോക്ടർ സർവ്വേപ്പള്ളി രാധാകൃഷ്ണൻ മെമ്മറിയൽ ഗുരുബ്രഹ്‌മ അവാർഡ് ജേതാവ് കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.കെ.ജന്നത്തിനെ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അനുമോദിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി.പി.നിഷ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എം.കെ.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സഈദ് തളിയിൽ,റഫീഖ് കൊടുവങ്ങൽ, വി.കെ.അബ്ദുന്നസീർ, വി.പി.കുഞ്ഞബ്ദുല്ല , എൻ.എൻ.അബ്ദുൽ മജീദ്, പി.കെ.ബഷീർ , ജാസിദ് പി.എ, അബ്ദുൽ ഗഫൂർ കെ, നജീബ് എൻ.എം , സി.അശോകൻ, മനോജ് പീലി, സ്കൂൾ ലീഡർ ഡാനിഷ് നവാസ്, വി.പി.അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.