കുറ്റ്യാടി: കുറ്റ്യാടി തണൽ വനിത വിംഗിൻ്റെ വാർഷിക ജനറൽ ബോഡി യോഗം കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ വച്ച് നടത്തി. കുറ്റ്യാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന്ന് വനിതകൾ പരിപാടിയിൽ പങ്കെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം ടി.സൗഫി നിർവഹിച്ചു. റാബിയ സലീം അദ്ധ്യക്ഷത വഹിച്ചു. മുനീറ കെ.എം (കളത്തിൽ), സുലൈഖ അഷറഫ്, മൂസ കോത്തമ്പ്ര എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി റാബിയ സലിം (പ്രസിഡന്റ്) സുലൈഖ അശ്റഫ് (സെക്രട്ടറി) കെ.വി സഫിയ (ട്രഷറർ) എം.കെ.രമ (കോർഡിനേറ്റർ) എന്നിവരെയും 28 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.