gst
ജി.എസ്.ടി

കോഴിക്കോട്: കെട്ടിട വാടകക്കുള്ള ജി.എസ്.ടി യെ കുറിച്ചും റിവേഴ്‌സൽ ഓഫ് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്, ജി.എസ്.ടി നിയമത്തിൽ അടുത്തുണ്ടായ ചില നിയമ ഭേദഗതികൾ, ജി.എസ്.ടി വന്നതിനുശേഷം ആദ്യമായി നടപ്പിലാക്കിയ അമിനിസ്റ്റി സ്‌കീം എന്നിവയെ കുറിച്ചുമുള്ള ശിൽപ്പശാല മലബാർ ചേംബർ ഓഫ് കോമേഴ്സ്സിന്റെ നേതൃത്വത്തിൽ നാളെ 4.30 ന് പി.വി സാമി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിക്കും. പരിപാടിയിൽ സ്റ്റേറ്റ് ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഒ.ബി ഷൈനി, ചാർട്ടേർഡ് അക്കൌണ്ടന്റ് തരുൺ ജഗദീഷ് ലുല്ല എന്നിവർ സംസാരിക്കും. സംശയങ്ങൾ നേരിട്ട് ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് - 9778221211.