news
കുന്നുമ്മൽ ബി.ആർ.സി ആരംഭിച്ച വിത്തും കൈക്കോട്ടും പദ്ധതിയുടെ തൈകളും നടീൽ വസ്തുക്കളും ജെ.സി.ഐ കുറ്റ്യാടി ടൗൺ പ്രസിഡൻ്റ് പി. ഗിരീഷിൽ നിന്നും കുന്നുമ്മൽ ബി.പി.സി പവിത്രൻ ഏറ്റുവാങ്ങുന്നു

കുറ്റ്യാടി: സമഗ്രശിക്ഷ കുന്നുമ്മൽ ബി.ആർ.സി ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വികാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി ആവിഷ്കരിച്ച വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുറ്റ്യാടി ജെ.സി.ഐ ടൗൺ ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി 60 കുട്ടികളുടെ വീടുകളിലാണ് നടപ്പിലാക്കുക. ആവശ്യമായ തൈകളും നടീൽ വസ്തുക്കളും ജെ.സി.ഐ കുറ്റ്യാടി ടൗൺ പ്രസിഡൻ്റ് പി. ഗിരീഷിൽ നിന്നും കുന്നുമ്മൽ ബി.പി.സി പവിത്രൻ ഏറ്റുവാങ്ങി. ട്രെയിനർ സനൂപ് അദ്ധ്യക്ഷനായി. ഉഷ പദ്ധതി വിശദീകരണം നടത്തി. ജെ.സി വി.പി പ്രകാശ് അഞ്ജു ,ലിനി എന്നിവർ പ്രസംഗിച്ചു.