hgbf
കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​ക്കെ​തി​രെ​ ​കോ​ഴി​ക്കോ​ട്,​ ​കാ​ട്ടി​ല​പീ​ടി​ക​യി​ലെ​ ​സ​മ​ര​സ​മി​തി​ ​സ​മ​രം​ ​പു​ന​രാ​രം​ഭി​ച്ച​പ്പോൾ

കോഴിക്കോട്: കേന്ദ്രമന്ത്രിയുടെ കെ - റെയിൽ അനുകൂല പ്രസ്താവനയിൽ കെ-റെയിൽ വിരുദ്ധ സമരസമിതി
വീണ്ടും സമര മുഖത്തേക്ക്. കോഴിക്കോട് കാട്ടിലപീടികയിൽ തുടങ്ങിയ സമരമാണ് കേരളത്തിലങ്ങോളം കെ - റെയിൽ വിരുദ്ധ സമരത്തിന് ചുക്കാൻ പിടിച്ചത്. സമരവും അതിനെതിരായ സർക്കാർ സമീപനങ്ങളും വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറിയപ്പോൾ സർക്കാർ വിഷയത്തിൽ നിന്ന് പിന്നോട്ട് പോയി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കെ-റെയിലിനോട് കേന്ദ്രത്തിന് എതിർപ്പില്ലെന്നും ശരിയായ രീതിയിൽ പ്രപ്പോസൽ നൽകിയാൽ മുന്നോട്ട് പോവുമെന്നും പറയുകയുണ്ടായി. അതോടെയാണ് നിലച്ചുപോയ സമരപരിപാടികൾക്കാണ് കോഴിക്കോട്ട് വീണ്ടും ജീവൻ വെച്ചിരിക്കുന്നത്.

കെ.റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല

2020 ഒക്ടോബർ രണ്ടിനാണ് ഇവിടെ സമരസമിതി ആരംഭിച്ചത്. കഴിഞ്ഞ നാലു വർഷമായി കെ-റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ട് പോവുകയാണ് കാട്ടിലപീടികയിലെ സമരസമിതി. മേധ പട്കർ, പ്രശാന്ത് ഭൂഷൺ, ദയാ ബായി, തുഷാർ ഗാന്ധി തുടങ്ങിയ സാമൂഹിക പ്രവർത്തകരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു. കെ-റെയിൽ നടപ്പിലാക്കിയാൽ ചേമഞ്ചേരി പഞ്ചായത്തിൽ മാത്രം 600 ലധികം വീടുകൾ നഷ്ടമാകും. ബഫർ സോണിന്റെ കാര്യത്തിൽ വ്യക്തത വന്നാൽ ഇത് ഇനിയും വർദ്ധിക്കും. അലൈൻമെന്റിലും ഡി.പി.ആറിലും എന്ത് മാറ്റങ്ങൾ വരുത്തിയാലും കേരളത്തിന്റെ സർവനാശത്തിന് കാരണമായേക്കാവുന്ന ഈ പദ്ധതി നടപ്പിലാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും കടുത്ത സമരരീതികളുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു. തുടർസമരപരിപാടികളുടെ ഭാഗമായി ഇന്നലെ സംസ്ഥാന കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ അടിയന്തിര ഓൺലൈൻ മീറ്റിങ് നടന്നു.

രണ്ട് മാസം മുൻപ് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് കെ - റെയിൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം നിരന്തരമായി ഈ ആവശ്യവുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ ആവശ്യം കേരളത്തിന്റേതല്ല, കേരളത്തിൽ അധികാരത്തിലിരിക്കുന്നവരുടേത് മാത്രമാണ്. കേരളത്തിലെ പരിസ്ഥിതിയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഈ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല. നവംബർ 13 ന് ആലുവയിൽ കെ-റെയിൽ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിക്കും.

നസീർ നൂജെല്ല ( കാട്ടിലപീടിക, കെ-റെയിൽ വിരുദ്ധ സമരസമിതി ചെയർമാൻ, )


സർക്കാർ കെ - റെയിൽ പദ്ധതി അവസാനിപ്പിക്കും വരെ സമരം തുടരും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നിരവധി പാരിസ്ഥിതിക ദുരന്തങ്ങളാണ് കേരളത്തിലുണ്ടായത്. ഗതാഗതം സുഗമമാക്കാൻ നിലവിലുള്ള റെയിൽവേ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടത്.

ഫറൂഖ് കമ്പായത്തിൽ (കെ-റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം