eye
eye

കോഴിക്കോട്: ഡോക്ടർ ചന്ദ്രകാന്ത് നേത്രാലയയുടെ സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിക്കുന്ന നേത്രപരിശോധനാക്യാമ്പ് ഇന്ന് കൽപക ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് മാനേജർ എം.പി ശ്യാംകുമാർ അദ്ധ്യക്ഷത വഹിക്കും. രാവിലെ 9 ന് തുടങ്ങുന്ന ക്യാമ്പ് ഉച്ചയ്ക്ക് രണ്ടുമണി വരെ തുടരും. ചന്ദ്രകാന്തിലെ പ്രമുഖ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.