ബേപ്പൂർ: ഗോതീശ്വരം ക്ഷേത്രത്തിൽ ശ്രീകോവിൽ പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ഉത്തരം വെക്കൽ കർമ്മം നടന്നു. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്,സ്വാമി വിവേകാ മൃതാനന്ദപുരി,ശില്പികളായ പുത്തൂർ തെക്കയിൽ വസന്തകുമാർ ആചാരി, ചിത്രേഷ് ആചാരി, സഹദേവൻ വടക്കേപ്പാട്ട് ശ്രീനിവാസൻ, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പിണ്ണാണത്ത് ജനാർദ്ദനൻ. സെക്രട്ടറി പയ്യാനക്കൽ ശശീധരൻ, പ്രതീപ്കുമാർ എം , ഇമ്പിച്ചുട്ടി തളിയാടത്ത് , അശോകൻ പോത്താഞ്ചേരി, വത്സരാജൻ എടത്തൊടി, വേലായുധൻ എടത്തൊടി, ഷൺമുഖൻ കുന്നം തിരുത്തി, സുരേശൻ കൊല്ലത്ത്, മാണിക്കോത്ത് വിശ്വംഭരൻ, വാസുദേവൻ പനോളി എന്നിവരും പുന:രുദ്ധാരണകമ്മിറ്റി മാതൃസമിതി അംഗങ്ങളും പങ്കെടുത്തു. പ്രസാദ വിതരണവും നടന്നു.