ബാലുശ്ശേരി: ചെറുകിടമരാധിഷ്ഠിത വ്യവസായ മേഖയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും മേഖലയിലെ പ്രശന്ങ്ങൾ പഠിച്ച് പരിഹാരം കാണണമെന്നും മേഖലയിലെ തൊഴിൽ സംരക്ഷിക്കണമെന്നും വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽ ഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (വോക്ക്) ബാലുശ്ശേരി പഞ്ചായത്ത് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ലിനീഷ് വട്ടോളി അദ്ധ്യക്ഷത വഹിച്ചു. അസയിനാർ എമ്മച്ചകണ്ടി മുഖ്യപ്രഭാഷണം നടത്തി. ഭരതൻ പുത്തൂർവട്ടം, സലാം പാലത്ത്, മുരളി കിഴക്കോത്ത്, യൂസഫ് ഈങ്ങാപുഴ, രാജേഷ് നാറാത്ത്, ഷാജി വേളൂർ, ഷാജി ക്ലാസിക്, ഒ.കെ രാജീവൻ, വി.പി. രാജീവൻ എന്നിവർ പ്രസംഗിച്ചു.