1
വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ഛ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് ഗണേഷ് കുമാർ സംസാരിക്കുന്നു

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ (ഐ.ഐ.എസ്.ആർ) വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ഛ് ബോധവത്കരണ ക്ലാസും സമ്മാനവിതരണവും സംഘടിപ്പിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, കോഴിക്കോട് നോർത്ത് റേഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഗണേഷ് കുമാർ മുഖ്യാതിഥിയായി. ഡോ. ആർ. ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എസ്. കൃഷ്ണമൂർത്തി, ഡോ. സോനാ ചാൾസ് എന്നിവർ പ്രസംഗിച്ചു. വാരാചരണത്തോടനുബന്ധിച്ച് ലിറ്റിൽ ഫ്ലവർ, അമൃത വിദ്യാലയം, വേദവ്യാസ വിദ്യാലയം എന്നീ സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. വിജിലൻസ് ബോധവൽക്കരണ ക്ലാസുകൾ, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ, വിജിലൻസ് ബോധവൽക്കരണ റാലി എന്നിവ നടന്നു.