img
ഒരുവട്ടം കൂടി യുടെ തിരിച്ചറിയൽ കാർഡ് വിതരണം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: മടപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ 1980-85 ബാച്ചിലെ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ 'ഒരു വട്ടം കൂടി' യുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 805 വിദ്യാർത്ഥികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും വടകര എം.എൽ.എ. കെ.കെ. രമ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പി. മനോജൻ അദ്ധ്യക്ഷത വഹിച്ചു. എം.ബിന്ദു, ഗീത ടി.കെ, സവിത പി.കെ, ഷമിള കെ. കെ., മുസ്സനാസ്സർ, ജലപ്രഭ എന്നിവർ പ്രസംഗിച്ചു. വസന്ത ഇ.കെ. സ്വാഗതവും ശോഭ ഇ.കെ. നന്ദിയും പറഞ്ഞു.