d

കോഴിക്കോട്: സ്വകാര്യസ്വത്തുക്കൾ പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്ന സുപ്രീംകോടതി ഇടപെടൽകൂടി വന്നതോടെ കെ-റെയിൽ വിരുദ്ധ സമര സമിതി സമരം വീണ്ടും ശക്തമാക്കുന്നു. 13 ന് ആലുവയിൽ സംസ്ഥാനതല കൺവെൻഷൻ സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് ആവേശം പകരുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടലെന്ന് സമരസമിതി ചെയർമാൻ നസീർ നൂജെല്ല പറഞ്ഞു. സ്വകാര്യസ്വത്തുക്കൾ പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഇന്നലെ പുറത്തുവന്ന സുപ്രീം കോടതി വിധി ഇത്തരം നിയമവിരുദ്ധമായ ഭൂമി ഏറ്റെടുക്കലിനെ ചോദ്യം ചെയ്യുന്നതാണ്. കെ-റെയിൽ പ്രൊജക്ട് കടന്നുപോകുന്ന പ്രദേശങ്ങളിൽ വലിയൊരു ഭാഗവും സ്വകാര്യ ഭൂമിയാണ്.