photo
കെ.എസ്.എസ്. പി.എ. പനങ്ങാട് മണ്ഡലം കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പനങ്ങാട് മണ്ഡലം സമ്മേളനം ബാലുശ്ശേരി ജനശ്രീ ഹാളിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം .ടി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി. സി.ബാബുരാജിന്റെ അദ്ധ്യക്ഷത വഹിച്ചു. മെഡിസെപ്പ് പദ്ധതിയിൽ പെൻഷൻകാർ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതം ചേർത്ത് മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എൻ. പി. സുരേഷ്, എ.കെ. രാധാകൃഷ്ണൻ, വി.സി. ശിവദാസ്, പി. കെ.സജീവൻ, സ്വതന്ത്രൻ കെ.കെ, സുകുമാരൻ പി. പി, അബ്ദുല്ലക്കോയ, അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.