മേപ്പയ്യൂര്‍: നാഷണല്‍ സ്കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും മേലടി ഐ.സി.ഡി.എസ് പ്രോജക്ടിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ ദ്വിദിന ബോധവത്ക്കരണ പരിപാടിയും പ്രദര്‍ശനവും നടന്നു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം പ്രസീത അദ്ധ്യക്ഷത വഹിച്ചു.
ഡോ.സുഗേഷ് കുമാര്‍ ജി.എസ്, അര്‍ച്ചന. ആർ എന്നിവർ ക്ലാസെടുത്തു. സൗജന്യ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പ്,കാര്‍ഗില്‍ യുദ്ധ വിജയ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഫോട്ടോ പ്രദര്‍ശനം, മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് നാടകം, ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്സ് അവതരിപ്പിക്കുന്ന ലഘു നാടകം വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.