img
അഴിയൂർ പഞ്ചായത്തിലെ ഹരിത വിദ്യാലയങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തപ്പോൾ

വടകര: ഹരിത വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഉമ്മർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, സുനീർ കുമാർ എം, സുജാത എൻ, ബിന്ദു ജയ്സൺ,​ഷാജി ആർ.എസ്,​ സോജോ എ. നെറ്റോ എന്നിവർ പ്രസംഗിച്ചു.പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ പി.കെ യെ അനുമോദിച്ചു. കുട്ടികളുടെ ഹരിത സഭ പരിപാടി നവംബർ 14 ന് അഴിയൂരിൽ നടക്കും.