മാവൂർ: കേരള വ്യാപാര വ്യവസായി ഏകോപന സമിതി, ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ഹരിത കർമ്മ സേന നടത്തുന്ന തെറ്റായ പ്രവർത്തന രീതി അവസാനിപ്പിക്കുക, കട്ടാങ്ങൽ റോഡിൽ നാലു ചക്ര ഓട്ടോ പാർക്കിംഗ് അനുമതി നൽകിയതിനെതിരെ, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ കച്ചവടക്കാരെ പുനരദിവസിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് നാസർ മാവൂരാൻ സമരം ഉദ്ഘാടനം ചെയ്തു. എം ഉസ്മാൻ, സഹദ് മോൻ, സീത മനോഹരൻ, മോഹൻദാസ് , സേതു കുന്നത്ത്
എന്നിവർ പ്രസംഗിച്ചു.