kunnamangalamnews
കുന്ദമംഗലം മെഡിമാളിലെ മൈൻ്റ് കെയർ സെൻ്റർ ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും നൽകുന്ന ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ നിർവ്വഹിക്കുന്നു

കുന്ദമംഗലം: ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും പരിവാർ എന്ന സംഘടനയുടെ നേതൃത്വത്തിൽ കുന്ദമംഗലം മെഡിമാളിലെ മൈൻ്റ് കെയർ സെൻ്ററുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും ഹെൽത്ത് കാർഡ് വിതരണം ചെയ്തു. ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ നിർവഹിച്ചു. പരിവാർ ദേശീയ എക്സി. അംഗം കെ. കോയട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി അനിരുദ്ധൻ, പി. കൗലത്ത്, ഡോ. വി. പി അനിൽകുമാർ, റോജിൻ, ഡോ. എൻ. സഫ്ന, അൻവർ സാദിഖ്, റാബിയ, ഷീന മാവൂർ എന്നിവർ പ്രസംഗിച്ചു.