img
ഹരിത പദവി നേടിയ കടമേരി എൽ പി യിൽ പച്ചക്കറി കൃഷി പദ്ധതി ടി.വി കുഞ്ഞിരാമൻ മാസ്റ്റർ നടീൽഉദ്ഘാടനം ചെയ്തപ്പോൾ

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി എൽ.പി. സ്കൂളിൽ പച്ചക്കറി കൃഷി ചെയ്യാൻ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കൂട്ടായ്മ ഒരുങ്ങി. സ്കൂൾ കോമ്പൗണ്ടിലാണ് നിലം ഒരുക്കിയത്. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ നടീൽ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക കെ ആശ അദ്ധ്യക്ഷത വഹിച്ചു. രാഗിൻ ഷാജി, അശ്വതി എം.ടി, ആർ രാജീവൻ, ബാലൻ എം.കെ, സുരേന്ദ്രൻ വി.കെ, രാജിഷ കെ.വി, ശ്രിനാഥ് എം, ശ്രുതി കെ, സ്കൂൾ ലീഡർ ഉജ്വൽ നാഥ് എന്നിവർ പ്രസംഗിച്ചു.