img
ടിവി കുഞ്ഞിരാമൻ മാസ്റ്ററുടെ സ്മൃതികുടീരത്തിൽ ടി പി ബിനീഷ് പുഷ്പചക്രം സമർപ്പിക്കുന്നു

വടകര: ഒഞ്ചിയം സമര സേനാനിയും ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന ടി. സി.കുഞ്ഞിരാമൻ മാസ്റ്ററുടെ ഇരുപതാം ചരമ വാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് പുഷ്പചക്രം അർപ്പിച്ചു. അനുസ്മരണ യോഗത്തിൽ ടി.പി.ബിനീഷ്, വി. പി.ഗോപാലൻ , വി. ജിനീഷ്, ഒഞ്ചിയം ലോക്കൽ സെക്രട്ടറി സി. പി .സോമൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പവിത്രൻ ,ഗംഗാധരൻ, വത്സൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ടി.സിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.