 
രാമനാട്ടുകര: രാമനാട്ടുകരയിൽ 23 , 24 തീയതികളിൽ നടക്കുന്ന സി.പി.എം ഫറോക്ക് ഏരിയ സമ്മേളന ചെലവിലേക്ക് ശേഖരിച്ചത് 33379 നാളികേരം. ഏരിയയിലെ 23 ലോക്കലുകൾക്ക് കീഴിലെ 418 ബ്രാഞ്ചുകളിൽ നിന്ന് രണ്ടു ദിവസംകൊണ്ടാണ് ഇത്രയും നാളികേരം സമാഹരിച്ചത് . ഏരിയ കമ്മിറ്റി അംഗങ്ങളായ വാഴയിൽ ബാലകൃഷ്ണൻ , എം.ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു സംഘങ്ങളായി ലോക്കൽ കേന്ദ്രങ്ങളിൽ നിന്നും ഏരിയ കമ്മിറ്റി അംഗങ്ങളായ പി ജയപ്രകാശൻ , കെ രാജീവ് , ബാദുഷ കടലുണ്ടി എന്നിവർ നാളികേരം ഏറ്റുവാങ്ങി. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളും നാളികേരം നൽകി സമ്മേളനത്തിന് പിന്തുണ അറിയിച്ചതായി നേതാക്കൾ പറഞ്ഞു.