കോഴിക്കോട്: ലയൺസ് ഇന്റർനാഷണൽ ക്ലബും കെ.എം.സി.ടി ആശുപത്രിയും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും 17ന് രാവിലെ ഒമ്പത് മുതൽ വെള്ളിമാടുകുന്ന് ഇന്ദിര ഹാളിൽ നടക്കും . അദ്യഘട്ട പരിശോധനയിൽ വൃക്കരോഗം കണ്ടെത്തുന്നവർക്ക് ചികിത്സ സഹായം നൽകും. ലയൺസ് ഇന്റർനാഷണൽ ക്ലബ് (318 ഇ) ഡിസ്ട്രിക് ഗവർണർ കെ.വി. രാമചന്ദ്രൻ, കെ.എം.സി.ടിയിലെ വിദഗ്ദ്ധ ഡോക്ടർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുമെന്ന് വൈസ് ഡിസ്ട്രിക് ഗവർണർ ലയൺ രവി ഗുപ്ത, ലയൺ ഷാജി ജോസഫ്, ലയൺ എം.കെ.ശശീന്ദ്രൻ, ലയൺ സുനിൽ കുമാർ.കെ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.