tax
നികുതി പിരിവ്

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ 2024-25 വർഷത്തെ ഊർജിത നികുതി പിരിവ് ക്യാമ്പ് 15ന് ആരംഭിക്കും. ആദ്യദിനം കമ്മനത്താഴ , തൊടുവളപ്പിൽ എം.എൽ.പി സ്ക്കൂളിലും 18ന് തപസ്യ, വേദിക വായനശാല, 19ന് നടുപ്പൊയിൽ ടൗൺ, 20ന് പൂളത്തറ സാംസ്കാരിക നിലയം, നൊട്ടിക്കണ്ടി, 21ന് ഊരത്ത് എൽ.പി സ്കൂൾ, 22ന് വടയം ടൗൺ, പൂക്കണ്ടി മദ്റസ, പാറേമ്മൽ പള്ളി, 23ന് പന്നിവയൽ അങ്കണവാടി, 25ന് നിട്ടൂർ ക്ഷീര സംഘം, 27ന് വളയന്നൂർ ചിറ , 29ന് തെനാരംപൊയിൽ പള്ളി, ഞള്ളോറ പള്ളി, 30ന് മീത്തലെ വടയം സാംസ്കാരിക നിലയം എന്നിവിടങ്ങളിലും ക്യാമ്പ് നടക്കും. സമയം രാവിലെ 11 മുതൽ 3 വരെ.