news
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റ്യാടി മേഖല ആയിർവേദ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് ഓഫീസർ ഡോ.പി.എസ് അരുൺ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സബിന മോഹൻ, ഒ.വി ലത്തീഫ് ,​ സി.എച്ച് ഷരീഫ് , പവിത്രൻ വട്ടോളി, ഡോക്ടർമാരായ വി.സജിത്ത് ,​ പി.ടി.രേഷ്മ, എ.ജി അതുൽ, വി.പി.സജിത്ത്, ജി.എസ് സുഗേഷ്, അർഷാദ് എന്നിവർ പ്രസംഗിച്ചു. എ.സി മജീദ് സ്വാഗതം പറഞ്ഞു.