1
എൻ.ജി.ഒ അസോസിയേഷൻ മാത്തോട്ടം വനശ്രീയിൽ സംഘടിപ്പിച്ച കൂട്ട ധർണ സംസ്ഥാന ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ മാത്തോട്ടം വനശ്രീയിൽ സംഘടിപ്പിച്ച കൂട്ട ധർണ സംസ്ഥാന ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ എം.ഷിബു , മധു രാമനാട്ടുകര, ബേസിൽ ജോസഫ്, കെ.വി.രവീന്ദ്രൻ, വി.പി. ജംഷീർ, കെ.പി. സുജിത, എച്ച്. വിനീത് തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാജി ജേക്കബ് സ്വാഗതവും, ട്രഷറർ കെ. ജോതിഷ്‌കുമാർ നന്ദിയും പറഞ്ഞു.